രക്ഷാദൗത്യത്തിനായി യുക്രെയ്‌നില്‍ കീവ്, സൂമി ഉള്‍പ്പെടെ നാലുനഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് നിലവില്‍ വരും. പൊതുജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍. സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി തുറക്കും.
തലസ്ഥാനമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിര്‍ത്തല്‍ ബാധകം. അതിനിടെ, സുരക്ഷിത പാതയൊരുക്കാന്‍ സാധിക്കാത്ത കാരണം വിദ്യാര്‍ഥികളോട് സുമി ഒഴിപ്പിക്കലിനായി കാത്തിരിക്കണമെന്ന് എംബസി അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







