തുറമുഖ നഗരമായ ഖേഴ്‌സന്‍ റഷ്യ കീഴടക്കിയതായി സ്ഥിരീകരിച്ച് യുക്രെയ്ന്‍. കീവില്‍ നഗര കേന്ദ്രത്തിലും പുറത്തും സ്‌ഫോടനങ്ങള്‍ തുടരുന്നു. റയില്‍വേസ്റ്റേഷനു നേരെയും മിസൈല്‍ ആക്രമണം നടന്നു. നാലുറൗണ്ട് സ്‌ഫോടനമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണം തുടരുന്നതിനിടെയും റഷ്യയുക്രെയ്ന്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച ഇന്ന് പോളണ്ട് ബെലാറൂസ് അതിര്‍ത്തിയില്‍ നടക്കും.
അതേസമയം, യുദ്ധത്തില്‍ റഷ്യ പരാജയപ്പെടുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചു. റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലിമാണ്. 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്‌ന് താല്‍പര്യമില്ല. റഷ്യന്‍ സൈന്യം മടങ്ങിപ്പോകണമെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
യുദ്ധം തുടങ്ങിയശേഷം ആദ്യമായി സൈനികരുടെ മരണക്കണക്ക് റഷ്യ പുറത്തുവിട്ടു. 498 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് റഷ്യ വ്യക്തമാക്കി. യുഎന്‍ പൊതുസഭയില്‍ റഷ്യക്കെതിരായ പ്രമേയത്ത 141 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പ്രമേയത്തെ അഞ്ചു രാജ്യങ്ങള്‍ എതിര്‍ത്തു










Manna Matrimony.Com
Thalikettu.Com







