ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയ പ്രതിപക്ഷം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെയാണ് ഇറങ്ങിപ്പോയത്.
അവസാന മണിക്കൂറില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്.
അസാധാരണ സാഹചര്യത്തെ ഗവര്‍ണര്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മറികടന്നത്. ഇതിന് പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.
നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയതോടെ പ്രതിപക്ഷം ‘ഗോ ബാക്ക്’ വിളിച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളെ ഗവര്‍ണര്‍ ശാസിച്ചു. ഉത്തരവാദിത്തം മറക്കരുതെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.










Manna Matrimony.Com
Thalikettu.Com







