ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 4 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. തൃക്കുന്നപ്പുഴ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ലഹരി സംഘവുമായാണ് തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ശരത് ചന്ദ്രന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശരത് ചന്ദ്രന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിസംഘമാണ് കൊലക്ക് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.










Manna Matrimony.Com
Thalikettu.Com






