കോട്ടയം: നിർത്തിയിട്ടിരുന്ന ബസിനടിയിലേക്ക് പിന്നിൽ നിന്നെത്തിയ ബൈക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രികൻ പുതുപ്പള്ളി സ്വദേശി ഇ.ജി.ബിജു (45) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കഞ്ഞിക്കുഴി – പുതുപ്പള്ളി റോഡിൽ മാങ്ങാനം കുരിശിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് അപകടം .
കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തിയിരുന്ന മറീന ബസ് യാത്രക്കാരനെ കയറ്റുന്നതിനിടെ കഞ്ഞിക്കുഴി ഭാഗത്തു നിന്നു പുതുപ്പള്ളിക്കു പോയ ബൈക്ക് നിയന്ത്രണം വിട്ട് ബസിനു പിന്നിലൂടെ അടിയിലേക്കു കയറിപ്പോയി.
ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചതുകൊണ്ട് ബിജുവിന് കാര്യമായ പരുക്കേറ്റില്ല.










Manna Matrimony.Com
Thalikettu.Com







