കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേന്ദ്രകമ്മറ്റി പ്രസിഡന്റായി ജ്യോതിഷ് ചെറിയാനെയും, ജനറൽസെക്രട്ടറിയായി സി കെ നൗഷാദിനെയും, ട്രഷററായി പി ബി സുരേഷിനേയും തെരഞ്ഞെടുത്തു. ഗിരീഷ് കർണാട് നഗറിൽ (മംഗഫ് അൽ നജാത്ത് സ്കൂൾ) ചേർന്ന 41-മത് വാർഷിക പ്രതിനിധി സമ്മേളനമാണ് 2020 വർഷത്തേക്കുള്ള കേന്ദ്രഭാരവാഹികളെയും, കമ്മറ്റിയെയും തെരഞ്ഞെടുത്തത്.
ടിവി ഹിക്മത്ത്, ആർ നാഗനാഥൻ, ഷെറിൻ ഷാജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ടി കെ സൈജു അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ നിസാർ കെ വി അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.
വി വി രംഗൻ (വൈസ് പ്രസിഡന്റ്), ആസഫ് അലി അഹമ്മദ് (ജോയിന്റ് സെക്രട്ടറി), ജിതിൻ പ്രകാശ് (അബുഹലീഫ മേഖലാ സെക്രട്ടറി), രജീഷ് സി (ഫഹാഹീൽ മേഖലാ സെക്രട്ടറി), ശൈമേഷ് കെ കെ (അബ്ബാസിയ മേഖലാസെക്രട്ടറി), അജ്നാസ് മുഹമ്മദ് (സാൽമിയ മേഖലാ സെക്രട്ടറി), അനൂപ് മങ്ങാട് (സാമൂഹ്യവിഭാഗം സെക്രട്ടറി), പ്രവീൺ (മീഡിയ സെക്രട്ടറി), ആശാലത ബാലകൃഷ്ണൻ (സാഹിത്യ വിഭാഗം സെക്രട്ടറി), സജീവ് ഏബ്രഹാം (കായിക വിഭാഗം സെക്രട്ടറി), ഉണ്ണികൃഷ്ണൻ (കലാ വിഭാഗം സെക്രട്ടറി), ശ്രീജിത്ത് കെ, രവീന്ദ്രൻ പിള്ള, ഷെറിൻ ഷാജു, രഞ്ജിത്ത്, ജെയ്സൺ പോൾ, കിരൺ പി ആർ, മാത്യു ജോസഫ്, മനു തോമസ്, ശ്രീജിത്ത് എരവിൽ, നിസാർ കെ വി, ടികെ സൈജു എന്നിവരടങ്ങിയ കേന്ദ്രകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റർമാരായി കെ വിനോദ്, ടി വി ജയൻ എന്നിവരെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റർ രമേഷ് കണ്ണപുരം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നല്കി.
ക്രഡൻഷ്യൽ റിപ്പോർട്ട് ആശാലത ബാലകൃഷ്ണൻ അവതരിപ്പിച്ചു. ജിജി ജോർജ്, ഗീത സുദർശനൻ, രഞ്ജിത്ത് അബുഹലീഫ എന്നിവർ മിനുട്സ് കമ്മിറ്റിയുടേയും, ആശാലത ബാലകൃഷ്ണൻ, വിനിത അനിൽ, രേവതി ജയചന്ദ്രൻ, ശ്രീജിത്ത് കെ, ജോർജ് തൈമണ്ണിൽ എന്നിവർ ക്രഡൻഷ്യൽകമ്മിറ്റിയുടേയും, ഷാജു വി. ഹനീഫ്, ശുഭ ഷൈൻ, ജിജു ലാൽ എന്നിവർ പ്രമേയകമ്മിറ്റിയുടേയും, ആസഫ് അലി, പ്രവീൺ, കവിത അനൂപ്, മണിക്കുട്ടൻ, പ്രജീഷ് തട്ടോളിക്കര എന്നിവർ രെജിസ്ട്രേഷൻ കമ്മിറ്റിയുടേയും, ചുമതലകൾ വഹിച്ചു.