കോട്ടയം: സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ പ്രശ്നങ്ങൾ രാഷ്ട്രീയ പ്രശ്നമാക്കി എസ്എഫ്ഐ ഏറ്റെടുത്തതോടെയാണ് കാമ്പസ് സംഘർഷഭരിതമായത്. കഴിഞ്ഞ ദിവസം പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
ടൂറിനിടെ പ്രശ്നമുണ്ടാക്കിയവർക്കെതിരേ മാനേജ്മെന്റ് നടപടിയെടുത്തെങ്കിലും എസ്എഫ്ഐ വീണ്ടും ഇവർക്കെതിരേയും മറ്റു വിദ്യാർഥികൾക്കെതിരേയും മർദനം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിനായി പുറത്തുനിന്ന് എത്തിയ സംഘത്തെ കോളജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നു തടഞ്ഞതോടെ വൻ സംഘർഷമായി മാറി.










Manna Matrimony.Com
Thalikettu.Com







