കോട്ടയം: പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ നയിക്കുന്ന സംഗീത സന്ധ്യ ജനുവരി 17 നു വൈകിട്ട് 8 മണിക്ക് മാങ്ങാനത്ത് നടക്കും. മാങ്ങാനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാങ്ങാനം മക്രോണി ജങ്ഷന് അടുത്ത് സെന്റ് മേരിസ് ചാപ്പലിനു സമീപമുള്ള മൈതാനത്താണ് സംഗീത സന്ധ്യ അരങ്ങേറുന്നത്.
സാം നന്ത്യാടിന്റെ ഉടമസ്ഥതയിലുള്ള സങ്കീർത്തന എന്ന ഇവന്റ് മാനേജ്‌മന്റ് ഗ്രൂപ്പ് ആണ് പരിപാടിയുടെ പ്രായോജകർ.
പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ , സംസ്ഥാന അവാർഡ് ജേതാവ് അഭിലാഷ് രാമ, ചിരിയുടെ പൊടി പൂരവുമായി റെജി രാമപുരവും, ഫ്ളവർസ് ചാനൽ കോമഡി ഉത്സവത്തിലെ അരുൺ സക്കറിയയും പരിപാടിക്ക് മാറ്റ് കൂട്ടുവാൻ എത്തുന്നുണ്ട്.
സാം നന്ത്യാട് ആണ് പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത്. സംഗീത സന്ധ്യയിൽ പ്രവേശനം സൗജന്യമാണ്.










Manna Matrimony.Com
Thalikettu.Com






