കോഴിക്കോട്: കടകളെല്ലാം തുറന്ന് പ്രവർത്തിക്കും, ചൊവ്വാഴ്ച അർധരാത്രി മുതൽ തുടങ്ങുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവർത്തിക്കും. കടകൾ തുറക്കാൻ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീൻ വ്യക്തമാക്കി.
ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് ചൊവ്വാഴ്ച അർധരാത്രി തുടങ്ങുന്ന പണിമുടക്കിൽ അണിചേരുന്നത്. വ്യാപാരികളോടും സ്വകാര്യ ബസുടമകളോടും സമൂഹത്തെ എല്ലാ വിഭാഗത്തോടും സംയുക്ത തൊഴിലാളി യുണിയൻ പിന്തുണ തേടിയിരുന്നു.
പാൽ, പത്രം, ആശുപത്രി സേവനങ്ങൾ, ടുറിസം മേഖല, ശബരിമല തീർഥാടകർ തുടങ്ങിയവയെല്ലാം പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







