ന്യൂഡൽഹി: യുഎസ് ഇന്ത്യയ്ക്ക് കോവിഡ് വാക്സിൻ കൈമാറും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തിൽ 25 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയിലേക്കും വാക്സിൻ എത്തിക്കുന്നത്.
മെക്സികോ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രഡോർ, ഗ്വാട്ടിമാല പ്രസിഡന്റ് അലസാൻട്രോ ഗ്യാമത്തെയ്, പ്രധാനമന്ത്രി കെയ്ത് റോവ്‌ലി എന്നിവരേയും കമല വിളിച്ചു. കഴിയുന്നത്ര രാജ്യങ്ങളെ സഹായിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ആരോഗ്യമേഖലയിലെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ആഗോളതലത്തിൽ കോവിഡിനെതിരെ വിജയമുണ്ടാക്കാനാണ് നീക്കമെന്നും കമല ഹാരിസ് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







