ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആറ് പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനും മറ്റ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
രാജ്കുമാറിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായി ആകെ 45 ലക്ഷം രൂപ നൽകാനും കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തു. കേസിൽ അന്വേഷണം നടത്തിയ ജസ്റ്റീസ് നാരായണ കുറുപ്പ് കമ്മീഷൻ റിപ്പോർട്ടിലെ ആക്ഷൻ ടേക്കൺ സ്റ്റേറ്റ്മെന്റ് സർക്കാർ സഭയിൽ വെച്ചു.










Manna Matrimony.Com
Thalikettu.Com





