അ​റ​വു​ശാ​ല​ക​ളി​ൽ മാ​ട്ടി​റ​ച്ചി​ക്ക് പലയിടത്തും അമിതവില; മാംസാഹാരം ഉപേക്ഷിച്ച് ജനങ്ങൾ

കോ​ട്ട​യം: മീ​ൻ​വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ മാ​ട്ടി​റ​ച്ചി​ക്ക് വി​ൽ​പ​ന കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​വു​ശാ​ല​ക​ളി​ൽ ഇ​റ​ച്ചി​ക്ക് പലയിടത്തും അമിതവില.

കേരളത്തിന് പുറത്തു നിന്നും പോത്തുകൾ അധികം എത്താത്തതിനാൽ കാളകളെയും,ക​റ​വ വ​റ്റി​യ പ​ശു​ക്ക​ളെ​യും അ​റു​ത്ത് പോ​ത്തി​റ​ച്ചി​യെ​ന്ന പേ​രി​ൽ വി​ൽ​ക്കു​ന്നുവെന്നും സൂചനയുണ്ട്. ഇത്തരത്തിൽ വ്യാപക പരാതികൾ വന്നതോടെ ഇപ്പോൾ മാംസാഹാരവും ഉപേക്ഷിക്കുകയാണ് പലയിടത്തും ജനങ്ങൾ.

ഒ​രു കി​ലോ മാ​ട്ടി​റ​ച്ചി​ക്ക് 350-380 രൂ​പ​യാ​ണ് നി​ല​വി​ൽ വി​ല. 320 രൂ​പ വി​ൽ​പ​ന വി​ല​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച ഭ​ക്ഷ്യ​വ​കു​പ്പ് നി​ശ്ച​യി​ച്ച​തി​നു​ശേ​ഷ​വും 50 രൂ​പ​യി​ലേ​റെ അ​ധി​ക​വി​ല വാ​ങ്ങു​ന്ന​താ​യി പ​ര​ക്കെ പ​രാ​തി ഉ​യ​ർ​ന്നു. ഈ​സ്റ്റ​ർ, വി​ഷു സീ​സ​ണി​ൽ അ​റ​വു​മാ​ടു​ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

320 രൂ​പ​യി​ൽ​നി​ന്ന് 370 രൂ​പ​വ​രെ ഈടാക്കാൻ തുടങ്ങിയപ്പോൾ ഭ​ക്ഷ്യ​വ​കു​പ്പ് ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ വി​ല പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Exit mobile version