കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽസംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാസ്കുകൾ വിതരണം ചെയ്യും.
കേരള യൂത്ത് ഫ്രണ്ട് എം ജില്ല നിയോജകമണ്ഡലം മണ്ഡലം കമ്മറ്റികളുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലാ ജനറൽ ആശുപത്രിക്ക് നൽകിക്കൊണ്ട് സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക ഉദ്ഘാടനം ചെയ്തു.
കേരള യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന ഭാരവാഹികളായ ബിജു കുന്നേപ്പറമ്പൻ, ജോസഫ് സൈമൺ, അഡ്വ. സുമേഷ് ആൻഡ്രൂസ് . ആൽബിൻ പേണ്ടാനം, എൽബി അഗസ്റ്റൻ ഹോസ്പിറ്റൽ PRO ഷെമി P.S തുടങ്ങിയവർ പങ്കെടുത്തു










Manna Matrimony.Com
Thalikettu.Com







