പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ.. കോവിഡ് വിരുദ്ധ പോരാട്ടം വിജയിക്കട്ടെ! പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു ഇന്ത്യൻ ജനത

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തു കേരളീയർ. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. ഒൻപതു മിനിറ്റു നേരത്തേക്കാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിളക്കുകൾ തെളിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം ജനം ഏറ്റെടുത്തത്.

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ അടക്കം ലൈറ്റുകൾ അണച്ച് ദീപം തെളിയിച്ചു.

കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

ക്ലിഫ് ഹൗസിൽ ജീവനക്കാർ ടോർച്ച് തെളിച്ചാണ് പിന്തുണ അറിയിച്ചത്. മറ്റ് മന്ത്രിമാരുടെ വീടുകളിലും ദീപം തെളിഞ്ഞു. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയസാംസ്‌കാരികസിനിമാ മേഖലയിലെ പ്രവർത്തകരും ദീപം തെളിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. ഹർഷ്വർദ്ധൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകർ തുടങ്ങിയവർ ദീപം തെളിച്ചു.

നഗരങ്ങളെന്നും ഗ്രാമങ്ങളെന്നും വ്യത്യാസമില്ലാതെയാണ് ആളുകൾ ദീപം തെളിയിച്ചത്. മുംബൈിയെ ഫ്‌ളാറ്റ് സമുച്ചയത്തിൽ അടക്കം ഒരുമിച്ചു ദീപം തെളിയിച്ചത് തെളിമയാർന്ന കാഴ്‌ച്ചയായി മാറി. ബോളിവുഡ് താരങ്ങലും ക്രിക്കറ്റ് താരങ്ങളും അടക്കം ദീപം തെളിയിക്കലിൽ പങ്കുചേർന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ സംസ്ഥാനത്തും പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിച്ചു. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ദീപങ്ങൾ കൊളുത്തി വൈദികർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജോയ് മാത്യൂ, വിനുമോഹൻ തുടങ്ങിയ സിനിമ താരങ്ങളും ദീപങ്ങൾ തെളിയിച്ചു.

Exit mobile version