യാത്രാമധ്യേ അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷം പങ്കുവച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. നടന്‍ ആസിഫ് അലിയെ കണ്ട സന്തോഷമാണ് മേയര്‍ ആര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
പാളയം, അണ്ടര്‍പാസ്സിലൂടെ പോകാന്‍ തുടങ്ങുമ്പോഴാണ് ആസിഫ് അലി കൈവീശി അഭിവാദ്യം ചെയ്തത് കണ്ടതെന്നും, വണ്ടി നിര്‍ത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലാത്തതിനാല്‍ തിരികെ വന്ന് അദ്ദേഹത്തെ കണ്ടുവെന്ന് മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.മറ്റു നഗരങ്ങളിലെക്കാള്‍ തിരുവനന്തപുരം നഗരത്തിലെ ഷൂട്ടിങ്ങ് അനുഭവം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പാളയം വഴി പോകുമ്പോള്‍ അവിടെ ചെറിയ ആള്‍ക്കൂട്ടം. അണ്ടര്‍പാസ്സിലൂടെ പോകാന്‍ തുടങ്ങുമ്പോഴാണ് അവിടെ നിന്നൊരാള്‍ കൈവീശി അഭിവാദ്യം ചെയ്യുന്നത് കണ്ടത്. അത് ശ്രീ ആസിഫ് അലിയായിരുന്നു. പക്ഷെ വണ്ടി നിര്‍ത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലായിരുന്നു റോഡില്‍. എങ്കിലും മുന്നോട്ട് പോയി തിരികെ വന്ന് അദ്ദേഹത്തെ കണ്ടു. പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് നഗരത്തില്‍ വച്ച് നടക്കുകയാണ്. മറ്റു നഗരങ്ങളിലെക്കാള്‍ തിരുവനന്തപുരം നഗരത്തിലെ ഷൂട്ടിങ്ങ് അനുഭവം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നഗരസഭാ ഭരണസമിതിക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.










Manna Matrimony.Com
Thalikettu.Com






