ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ അംഗങ്ങൾ ഏറെ നാളായി കാത്തിരുന്ന ഡാര്‍ക്ക് മോഡ് ഫീച്ചർ എത്തിയിരിക്കുന്നു. മെസഞ്ചറിന്റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പുകളിലാണ് ഈ ഫീച്ചർ ലഭിക്കുക.
പുതിയ ഫീച്ചര്‍ ലഭ്യമാവണമെങ്കില്‍ ആദ്യം ഫോണിലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. തുടർന്ന് ചാറ്റ് ലിസ്റ്റിലെ ഏതെങ്കിലും ഒരു സുഹൃത്തിന് ചന്ദ്രക്കല (മൂണ്‍) ഇമോജി അയക്കണം.