റിയൽമി 9ഐ 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജിന്റെ ഇന്ത്യയിലെ വില 14,999 രൂപയാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കാർഡ് വഴി വാങ്ങിയാൽ 1,000 രൂപ കിഴിവ് ലഭിക്കും. മെറ്റാലിക്ക ഗോൾഡ്, റോക്കിങ് ബ്ലാക്ക്, സോൾഫുൾ ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്ന പുതിയ റിയൽമി സ്മാർട് ഫോൺ ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 12ന് വിൽപനയ്‌ക്കെത്തും.
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റിയൽമി 9ഐ 5ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 400 നിറ്റ് ബ്രൈറ്റ്നസുമുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080×2,400) ഡിസ്‌പ്ലേയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 810 5ജി ആണ് പ്രോസസര്‍.
റിയൽമി 9ഐ 5ജിയിൽ ട്രിപ്പിൾ പിൻ ക്യാമറയാണ് ഉള്ളത്. പോർട്രെയിറ്റ് ഷൂട്ടർ, മാക്രോ ക്യാമറ എന്നിവയുണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൻസർ ഉണ്ട്. റിയൽമി 9ഐ 5ജിയ്ക്ക് മൈക്രോ എസ്ഡി കാർഡ് വഴി (1ടിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി വരെ സ്റ്റോറേജ് ലഭിക്കുന്നു.
5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. മാഗ്നറ്റിക് ഇൻഡക്ഷൻ സെൻസർ, ലൈറ്റ്, പ്രോക്സിമിറ്റി, ആക്സിലറേഷൻ സെൻസറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സെൻസറുകൾ. റിയൽമി 9ഐ 5ജിയിൽ 18W ക്വിക്ക് ചാർജ് ടെക്നോളജിയുടെ പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.