വാട്ട്സ് ആപ്പില്‍ പേയ്മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടും മറ്റ് പേയ്മെന്റ് ആപ്പുകള്‍ക്ക് ലഭിച്ച സ്വീകാര്യത വാട്ട്സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍ പേ എന്നിവര്‍ അരങ്ങ് വാഴുമ്പോള്‍ പേയ്മെന്റ് രംഗത്ത് വാട്ട്സ് ആപ്പ് ഇപ്പോഴും പുറത്ത് തന്നെ. ഈ പ്രതിസന്ധി മറികടക്കാന്‍ ക്യാഷ് ബാക്ക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്.
വാട്ട്സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാന്‍സാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാന്‍സാക്ഷന്‍ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് 30 ദിവസമായി വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന വ്യക്തികള്‍ ക്യാഷ് ബാക്കിന് അര്‍ഹരാണ്. പക്ഷേ എല്ലാ ഉപഭോക്താക്കള്‍ക്കും ട്രാന്‍സാക്ഷനിലൂടെ ക്യാഷ് ബാക്ക് ലഭിക്കുന്നില്ല.
പണമിടപാട് നടത്തുമ്പോള്‍ പ്രമോഷന്‍ ബാനര്‍ കാണാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു. വാട്ട്സ് ആപ്പ് ബിസിനസ് പ്രൊഫൈല്‍ ഉള്ളവര്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കില്ല.










Manna Matrimony.Com
Thalikettu.Com







