വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഇത്തവണ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കായാണ് പുതിയ അപ്ഡേറ്റ്. വിന്‍ഡോസില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഡാര്‍ക്ക് തീം ലഭിക്കും. വാട്ട്സ് ആപ്പ് സെറ്റിംഗ്സില്‍ ജനറല്‍ ക്യാറ്റഗറിയില്‍ തീം മാറ്റാവുന്നതാണ്. മറ്റൊരു തീം ഉപയോഗിക്കണമെങ്കില്‍ തീം മാറ്റിയിട്ട് ആപ്പ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും.
നേരത്തെ വാട്ട്സ് ആപ്പ് മൊബൈല്‍ വേര്‍ഷനില്‍ പല തീമുകളും വന്നുവെങ്കിലും ഡെസ്‌ക്ടോപ്, വിന്‍ഡോസ് വേര്‍ഷനില്‍ ഡാര്‍ക്ക് തീം വന്നിരുന്നില്ല. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പുതിയ മാറ്റം.
ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയും ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറ യുഐയിലാണ് ഇത്തവണ മാറ്റം വരുത്തിയിരിക്കുന്നത്. ക്യാമറ ഐക്കണില്‍ പുതിയ വ്യത്യാസം ബീറ്റാ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.










Manna Matrimony.Com
Thalikettu.Com







