മുംബൈ: മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത കെ.എല്‍. രാഹുലിനെ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. നേരത്തെ ശിഖര്‍ ധവാനായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തതോടെ, ഏഷ്യാ കപ്പിന് മുന്നോടിയായി താരത്തെ സിംബാബ്വെയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
രാഹുല്‍ ക്യാപ്റ്റനാകുന്ന പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന് ഉപനായകനാകും. റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന് കിഷന്, സഞ്ജു സാംസണ്, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍ എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പരമ്പര നഷ്ടമായേക്കുമെന്നും അഭ്യൂഹമുണ്ട്.