ഹാമില്ട്ടണ്: മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരം ജയിച്ചശേഷം സംസാരിക്കവെയാണു നായകന് അഞ്ചു പന്തില്‍ എട്ടു റണ്‍സ് മാത്രമെടുത്തു പുറത്തായ സഞ്ജുവിനെ പുകഴ്ത്തിയത്.
സഞ്ജു നിര്‍ഭയനായ ബാറ്റ്സ്മാനാണ്. അതുകൊണ്ടാണു സഞ്ജുവിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, പിച്ച് നന്നായി മനസിലാക്കുന്നതിനു മുന്‍പേ, ആദ്യത്തെ മനോഹരമായ സിക്സറിനുശേഷം സഞ്ജു പുറത്തായി. അദ്ദേഹം ഈ രീതിയില്‍ ആക്രമിച്ചു കളിക്കുന്നതു തുടരണമെന്നും കോഹ്ലി പറഞ്ഞു. പിച്ച് മനസിലാക്കുന്നതില്‍ ബാറ്റിംഗ് നിരയില്‍ താനടക്കമുള്ള പലര്‍ക്കും തെറ്റു പറ്റിയെന്നും കോഹ്ലി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







