നീലചിത്രം കാണുന്ന യുവതികള്‍ എല്ലാവരേയും നോക്കുന്നത് ആ കണ്ണോടെയാകുമെന്ന വൈദീകന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വിവാദമാകുന്നു; കുല സ്ത്രീകള്‍ മുടിയഴിച്ചിട്ട് നടക്കാറില്ല ! അഴിച്ചിട്ട മുടി ലൈംഗീക വികാരമുണര്‍ത്തുമെന്നും ഫാ. തോമസ് കോഴിമല

കോട്ടയം: നീലചിത്രം കാണുന്ന യുവതികള്‍ എല്ലാവരേയും നോക്കുന്നത് ആ കണ്ണോടെയാകുമെന്ന വൈദീകന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വിവാദമാകുന്നു. പ്രശ്‌സത ധ്യാന പ്രസംഗകന്‍ ഫാ. തോമസ് കോഴിമലയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ആരോപണവിധേയനായത്.

വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിലൂടെയാണ് വൈദീകന്റെ പരാമര്‍ശം പുറത്തുവന്നത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉയരുന്നത്. ചിലരെങ്കിലും അദ്ദേഹത്തിന് പിന്തുണയുമായും എത്തുന്നുണ്ട്.

വൈദീകന്റെ പുറത്തുവന്ന വീഡിയോയിലുള്ള പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. തിന്മ കാണാതിരിക്കാന്‍ കണ്ണു പൊത്തണം. ഈ പോണോഗ്രഫി എന്നു പറയും. ഇത്തരം ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അതിന് അഡിക്ഷനാകും. പ്രത്യേകിച്ച് അത് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ നമ്മുടെ തലച്ചോറില്‍ എപ്പിനെഫ്രൈന്‍ എന്നൊരു ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഉണ്ടാകും.

പ്രത്യേകിച്ച് പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ കാണുന്നതു മുഴുവന്‍ ഒരു കളര്‍ഫുള്‍ പടം പോലെ അത് തെളിഞ്ഞു നിക്കും. പിന്നെ അവര്‍ ആരെ കണ്ടാലും ആ ഒരു നോട്ടമായിരിക്കും. പിന്നെ അച്ചനെ കാണത്തില്ല, പള്ളി കാണത്തില്ല കുമ്പസാരക്കൂട് കാണത്തില്ല, അമ്മയെ കണ്ണിന് കാണത്തില്ല, അപ്പനെ കാണത്തില്ല.

ഈ പെണ്‍കൊച്ചിന് ബ്ലൂഫിലിമിന്റെ അഡിക്ഷനാണ്. വിലകൂടിയ മൊബൈല്‍ വാങ്ങിക്കൊടുത്തപ്പോള്‍ അച്ഛനറിഞ്ഞില്ല, അമ്മയറിഞ്ഞില്ല ഇങ്ങനുള്ള കാര്യങ്ങള്‍ കാണുന്നുണ്ട് എന്നത്. ഏഴുമണിയാകുമ്പോള്‍ മുറിയും പൂട്ടിയിരുന്ന് ഈ കൊച്ച് എന്താ കാണുന്നതെന്ന് നിരീക്ഷിക്കുന്നില്ല’

അതേസമയം രൂക്ഷ വിമര്‍ശനമാണ് വൈദികന്റെ വീഡിയോയ്‌ക്കെതിരെ ഉയരുന്നത്. അഡ്രിനാലില്‍ എന്ന ഹോര്‍മോണിന്റെ മറ്റൊരു പേരാണ് എപ്പിനെഫ്രൈന്‍. അത് ആണ്‍ / പെണ്‍ / ട്രാന്‍സ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ലേ? പിന്നെ എങ്ങനെയാണ് പെണ്‍കുട്ടികള്‍ മാത്രം ബ്ലൂഫിലിമിന്റെ അടിമകളാകുന്നതെന്നു വിവരിക്കാമോ എന്നാണ് പലരും ചോദിക്കുന്നത്.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രധാരണത്തിനെതിരെയും ഫാ. തോമസ് കോഴിമല കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ചില വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പള്ളിയില്‍ വരരുത്. വല്ല റിയാലിറ്റി ഷോയില്‍ പങ്കെടുക്കണം.

ആണുങ്ങള്‍ പിങ്ക്, റോസ്, ചുവപ്പ് കളര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. ബോധമില്ലാത്ത പെണ്‍കുട്ടികള്‍ പലതും കാണിക്കും. അമ്മമാര്‍ ശ്രദ്ധിക്കണം. കുലീനത്വം കാണിക്കണം. കുല സ്ത്രീകള്‍ മുടിയഴിച്ചിട്ട് നടക്കാറില്ല ! അഴിച്ചിട്ട മുടി ലൈംഗീക വികാരമുണര്‍ത്തുമെന്നും ഫാ. തോമസ് കോഴിമല പറയുന്നു.

Exit mobile version