ചങ്ങനാശ്ശേരി: ഹിന്ദു മത മഹാമണ്ഡലത്തിന്റെ എഴുപതാം വാർഷകത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22നു ചങ്ങനാശ്ശേരി ശിവഗംഗ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30 നു ഹിന്ദു മഹാ മണ്ഡല സ്മൃതി സംഗമം നടക്കും.
ഹിന്ദുമഹാമണ്ഡലത്തിന്റെ എഴുപതാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രു. 22നു ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കും. ഹിന്ദുമഹാമണ്ഡലത്തിന്റെ ചേതന ഉൾക്കൊണ്ട് ഒരേ വേദിയിൽ കേരളത്തിലെ വിവിധ സാമൂദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, സന്യാസിശ്രേഷ്ഠന്മാർ, ആചാര്യന്മാർ തുടങ്ങിയവർ പങ്കെടുക്കും.
സംഘാടക സമിതി ചെയർമാൻ പ്രൊഫ. പി.കെ.ബാലകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി.ശിവൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ഓർഗനൈസിംങ്ങ് സെക്രട്ടറി സി.ബാബു,
കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം എൻ.കെ.നീലകണ്ഠൻ,എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡൻറ് പി.എസ്.പ്രസാദ്, ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.സത്യശീലൻ, ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി, സംഘാടക സമിതി ജനറൽ കൺവീനർ പ്രൊഫ.റ്റി.ഹരിലാൽ, ഭാരവാഹികളായ പി.എൻ.ബാലകൃഷ്ണൻ, കെ.എസ്.ഓമനക്കുട്ടൻ, എൻ.പി.കൃഷ്ണകുമാർ, എന്നിവർ പ്രസംഗിച്ചു.










Manna Matrimony.Com
Thalikettu.Com







