അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടായി പാസ്റ്റർ ടി.ജെ.ശമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. അടൂർ പറന്തലിൽ നടന്ന ഏജി കോൺഫറൻസിലാണ്പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.
അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ഏറ്റവും അധികം തവണ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ് പാസ്റ്റർ ടി ജെ സാമൂവൽ. മികച്ച പ്രഭാഷകനും സഭാ അഡ്മിനിസ്ട്രഷൻ രംഗത്ത് തന്നതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ്.
അസിസ്റ്റന്റ് സൂപ്രണ്ടായി പാസ്റ്റർ ഐസക് വി മാത്യുവും, സെക്രട്ടറിയായി തോമസ് ഫിലിപ്പും തിരഞ്ഞെടുക്കപ്പെട്ടു. ട്രെഷറർ ആയി പി കെ ജോസും തിരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റിയഗ തിരഞ്ഞെടുപ്പ് നടക്കുകയാണ്. മറ്റുള്ള സ്ഥാനങ്ങളിലേക്ക് അവസാനറൗണ്ട് വരെ ഇലക്ഷൻ നടന്നു. ഇതോടെ ടി ജെ പക്ഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.










Manna Matrimony.Com
Thalikettu.Com







