കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വാക്സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിന്‍ എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ കൊവിഡ് വാക്സിനേഷന്‍ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം. ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിന്‍ എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.










Manna Matrimony.Com
Thalikettu.Com






