പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

കോട്ടയം: വാഴൂർ അമ്പാട്ട് ബെഥേലിൽ പാസ്റ്റർ എ കെ ആൻഡ്രൂസിന്റെ ഭാര്യ ഏലിയാമ്മ ആൻഡ്രൂസ് അന്തരിച്ചു. 81 വയസായിരുന്നു. പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റെവ: സാബു ആൻഡ്രൂസിന്റെ മാതാവാണ്. ഭൗതിക ശരീരം ഇന്ന് (14/11/2021)  3 മണിക്ക് വാഴൂരിലുള്ള ഭവനത്തിൽ കൊണ്ട് വരികയും, സംസ്കാര ശ്രുശൂഷ നാളെ രാവിലെ 8.30 നു ഭവനത്തിൽ ആരംഭിച്ച് കാനം ചെട്ടിയാരയിലുള്ള കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. കൊടുങ്ങൂർ കോയിക്കൽ കുടുംബാംഗമാണ്.

മക്കൾ: സജി ആൻഡ്രൂസ് (മസ്കറ്റ്), റവ: സാബു ആൻഡ്രൂസ് (താബോർ വർഷിപ്പ് സെന്റർ പുതുപ്പള്ളി) , ഗീത തോമസ്(കാനഡ). മരുമക്കൾ : ലാലി സജി (മസ്കറ്റ്), സാലി സാബു (യു എസ് എ), കോശി തോമസ് (കാനഡ). കൊച്ചുമക്കൾ : ജോഷുവ, ജോസയ, കാലേബ്, കെസിയ, ഹോപ്പ്, ഫെയ്ത്ത്, ലവ്ലിൻ, ഐസയ

സംസ്കാര ശ്രുശൂഷകൾ http://www.keralalivetelecast.com/ എന്ന വെബ്‌സൈറ്റ് വഴി ലൈവായി കാണാവുന്നതാണ്. സംസ്കാര ശ്രുശൂഷകൾ കേരള ധ്വനിയിലൂടെയും ലൈവായി കാണാം.  ഇതിനായി നാളെ രാവിലെ 8 .30 നു  ഈ വാർത്ത റിഫ്രഷ് ചെയ്തതിനുശേഷം താഴെ കാണുന്ന പ്ലേ ബട്ടൺ അമർത്തുക

Exit mobile version