സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപ്പണ്‍ ഹാര്‍ഡ്‍വെയറുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും നിലവില്‍ സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രസ്താവിച്ചു.
ജില്ലയില്‍ കൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യ ദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ തലമുറയെ വെറും ഉപഭോക്താക്കളാക്കാതെ അറിവ് സൃഷ്ടിക്കുന്നവരും പങ്കുവെക്കുന്നവരുമാക്കി മാറ്റാനാണ് നമ്മൾ ലക്ഷ്യമിടുന്നതെന്നും അതിനെ കൂടുതൽ മെച്ചപ്പെടുത്താനും ഓരോ വിദ്യാർത്ഥിയും അധ്യാപകനും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
സ്വതന്ത്ര സോഫ്‍റ്റ്‍വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതു സമൂഹത്തിനും ലഭ്യമാകുന്നവിധം അടുത്ത ആഴ്ച ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റാള്‍ഫെസ്റ്റുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കും എന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‍വെയർ; സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ഡി.എ.കെ.എഫ് ജില്ലാ പ്രസിഡണ്ട് ശ്രീ ടോണി ആന്റണി സെമിനാറിന് നേതൃത്വം നൽകി. മൾട്ടിമീഡിയ, അനിമേഷൻ, ഡിസൈനിംഗ് മുതലായ ആവശ്യങ്ങൾക്കുതകുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ പരിചയപ്പെടുത്തി.
സെമിനാറിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ കൈറ്റ് ഓ.എസ് 22.04 പൊതുജനങ്ങൾക്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. ജില്ലാ കോ ഓർഡിനേറ്റർ തോമസ് വർഗീസ്, ജില്ലയിലെ മാസ്റ്റർ ട്രയിനർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രത്യേക അസംബ്ലി ചേർന്ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കുന്നതും സ്വതന്ത്ര സോഫ്റ്റ്‍വെയറുകളുടെ പ്രചരണാർത്ഥം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതുമാണ്.










Manna Matrimony.Com
Thalikettu.Com







