മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.
എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്‍റെ നേരിയ ജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലെത്തി. വിജയത്തിനരികെ ലോര്‍ഡ്സില്‍ വിജയം കൈവിട്ട ഇന്ത്യക്ക് മാഞ്ചസ്റ്ററില്‍ വീണ്ടുമൊരു തോല്‍വിയെക്കുറിച്ച് കൂടി ചിന്തിക്കാനാവില്ല. മാഞ്ചസ്റ്ററിലും തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും
നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കുമൂലം പരമ്പരയില്‍ നിന്ന് തന്നെ പുറത്തായപ്പോള്‍ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ആകാശ് ദീപിന് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ല.
പരിശീലനത്തിനിടെ പരിക്കേറ്റ മറ്റൊരു പേസറായ അര്‍ഷ്ദീപ് സിംഗും നാലാം ടെസ്റ്റില്‍ കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നാലാം ടെസ്റ്റില്‍ ബാറ്ററായി മാത്രം ക്രീസിലെത്തിയാല്‍ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലാകും ഇന്ത്യൻ നിരയിലുണ്ടാകുക










Manna Matrimony.Com
Thalikettu.Com







