തൃശ്ശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയില്ല. കനത്ത മഴ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനാവാത്തതാണ് ഗുരുവായൂർ ദർശനം ഒഴിവാക്കാൻ കാരണം.
ഹെലികോപ്റ്റർ ഇറക്കാൻ കഴിയതായതോടെ ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി. 10.40ന് കൊച്ചി കളമശ്ശേരിയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സംവാദ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
കാലവസ്ഥ അനുകൂലമെങ്കിൽ കൊച്ചിയിലെ പരിപാടിക്ക് ശേഷം ധൻകർ ഗുരൂവായൂരിലെത്തും.12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും










Manna Matrimony.Com
Thalikettu.Com







