ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ അഞ്ചെണ്ണം ബോളിവുഡില്‍ നിന്നാണ്. മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ വീതം.
തമിഴില്‍ നിന്ന് ഒരു സിനിമയും ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ഛാവയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 807.88 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്തും മറ്റൊരു ബോളിവുഡ് ചിത്രമാണ്. അക്ഷയ് കുമാറും അഭിഷേക് ബച്ചനും റിതേഷ് ദേശ്മുഖും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൗസ്‍ഫുള്‍ 5. 288.1 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍.
3, 4, 5 സ്ഥാനങ്ങളില്‍ തെന്നിന്ത്യന്‍ ചിത്രങ്ങളാണ്. മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ മലയാള ചിത്രം എമ്പുരാന്‍. നാലാമത് വെങ്കടേഷ് നായകനായ തെലുങ്ക് ചിത്രം സംക്രാന്തികി വസ്തുനവും അഞ്ചാമത് അജിത്ത് കുമാറിന്‍റെ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും. എമ്പുരാന്‍ 265.5 കോടിയും സംക്രാന്തികി വസ്തുനം 255.2 കോടിയും ഗുഡ് ബാഡ് അഗ്ലി 246.15 കോടിയുമാണ് നേടിയത്. ആറാമത് അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം റെയ്ഡ് 2 ആണ്. 237 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. ഏഴാം സ്ഥാനത്ത് വീണ്ടും മലയാളം. മോഹന്‍ലാല്‍ നായകനായ തുടരും ആണ് ചിത്രം. 234.5 കോടിയാണ് കളക്ഷന്‍










Manna Matrimony.Com
Thalikettu.Com







