ഇടുക്കി: സംസ്ഥാനത്തെ ആരാധാനാലയങ്ങളിൽ മോഷണം പതിവാക്കിയ അന്തർ സംസ്ഥാന മോഷ്ടാവിനെ ഇടുക്കിയിലെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണനാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ നാലു ക്ഷേത്ര മോഷണം കൂടി തെളിഞ്ഞു.
മെയ് 29 ന് രാത്രി ഇടുക്കി പെരുവന്താനം ബോയ്സ് എസ്റ്റേറ്റിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ താലി മോഷ്ടിച്ചിരുന്നു. കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 40000 രൂപയും അപഹരിച്ചു. കേസിലെ പ്രതിയായ തമിഴ്നാട് മധുര സ്വദേശി ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണനാണ് പെരുവന്താനം പൊലീസിൻറെ പിടിയിലായത്.തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്










Manna Matrimony.Com
Thalikettu.Com







