മെക്സിക്കോ: മെക്സിക്കൻ നഗരമായ റെയ്നോസയിൽ നിന്ന് കാണാതായ അഞ്ച് ഗായകർ അമേരിക്കൻ അതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ.
മയക്കുമരുന്ന സംഘത്തിലുള്ളവർ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് മെക്സിക്കൻ പൊലീസുള്ളത്.
സംഭവത്തിൽ കുപ്രസിദ്ധമായ ഗൾഫ് കാർട്ടലിലെ 9 അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ടാമാലിപാസ് അറ്റോണി ജനറൽ ഇർവിംഗ് ബാരിയോസ് മോജിക വിശദമാക്കിയിട്ടുള്ളത്.
മെയ് 25ന് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോകും വഴിയാണ് ഗ്രൂപോ ഫ്യുജിറ്റിവോ എന്ന പേരിൽ അറിയപ്പെടുന്ന ഗായക സംഘത്തെ തട്ടിക്കൊണ്ട് പോയത്.
പിന്നാലെതന്നെ ഇവരെ വിട്ടയ്ക്കാൻ വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് ഫോൺവിളികൾ ലഭിച്ചിരുന്നു. പൊലീസ് സംഭവത്തിൽ ഗായകർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതിന് ഇടയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്