ഇസ്ലാമാബാദ്: പാകിസ്താന് കരസേന മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം. പാക് സൈന്യത്തിലെ പരമോന്നത സൈനിക റാങ്കായ ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവിയിലേക്ക് അസിം മുനീറിനെ ഉയര്‍ത്താനുളള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യാ-പാകിസ്താന് സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കുളളിലാണ് സ്ഥാനക്കയറ്റം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രതിരോധ മന്ത്രാലയം എന്നിവരുടെ സംയുക്ത ശുപാര്‍ശയോടെയാണ് ഫീല്‍ഡ് മാര്‍ഷലിനെ നിയമിക്കുന്നതിനുളള പ്രക്രിയ നടക്കുന്നത്. പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സി തലവനായിരുന്നു അസിം മുനീര്‍. 2022-ലാണ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചത്