പാലക്കാട്: റാപ്പർ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാനായി പൊലീസിന് ലാത്തി വീശേണ്ടി വന്നു.
വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പരിപാടിക്കിടെ പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി