ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് ഒരു പോസ്റ്റ് പങ്കുവച്ചത്. വിവാഹം കഴിഞ്ഞ ശേഷം ട്രാന്‍സ് ആണെന്ന് പറയുന്നവരെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇത്.
പിന്നാലെ സീമ ഉദ്ദേശിച്ചത് ട്രാന്‍സ് വുമണും നടിയുമായ അമയ പ്രസാദ് ആണെന്ന തരത്തില്‍ പ്രചരണവും നടന്നു. എന്നാല്‍ താന്‍ ഒരു വിവാഹമേ കഴിച്ചിട്ടുള്ളുവെന്നും ഭാര്യ മരിച്ച ശേഷമാണ് താന്‍ സ്ത്രീയായി മാറിയതെന്നും അമയ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ അമയ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ഒരാളെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തണമെന്ന് കരിതിക്കൂട്ടി ഇറങ്ങിയ കുറച്ചു പേര് സമൂഹത്തിലുണ്ടെന്ന് അമയ പറയുന്നു. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ വേദന തോന്നാറില്ലെന്നും എന്നാല്‍ കൂടപ്പിറപ്പായി കൂടെ ചേർത്ത് പിടിച്ചവർ തന്നെ സമൂഹത്തിന് മുന്നിൽ വലിച്ചു കീറുമ്പോൾ വേദന കൂടുതലെന്നും അമയ പറയുന്നു