മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ റാപിഡ് റെസ്പോണ്‍സ് ടീമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം സിദ്ധിച്ച കുങ്കിയാനകളെ വയനാട് മുത്തങ്ങയില്‍നിന്നു സ്ഥലത്തെത്തിച്ചിട്ടുണ്ട്.
കടുവയെ നിരീക്ഷിക്കാനായി ഇന്നലെ ഈ പ്രദേശത്ത് 50 കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് ഓപറേഷന് നടത്താനാണ് തീരുമാനം. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്










Manna Matrimony.Com
Thalikettu.Com







