കൊല്ലം: സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭ്യമാകാത്തതിനാൽ കേരളത്തിൽ 55 റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് റെയിൽവേ സ്വന്തമായി പണം ചെലവഴിക്കും. ഇത്തരം പാലങ്ങളുടെ നിർമാണത്തിന് 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് വ്യവസ്ഥ.
ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുന്നതിനുള്ള റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിനാണ് റെയിൽവേയും സംസ്ഥാന സർക്കാരുകളും 50 ശതമാനം വീതം ചെലവ് പങ്കിടുന്നത്. എന്നാൽ ചെലവ് പങ്കിടാൻ സംസ്ഥാന സർക്കാരിന് കഴിയാത്തത് കാരണം 55 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണം വൈകുന്നത്