സൗത്ത് പാമ്പാടി: കൊച്ചുപുരയിൽ പരേതനായ കെ എ എബ്രഹാം (ബേബി) യുടെ ഭാര്യ അന്നമ്മ എബ്രഹാം (അമ്മിണി- 75) നിര്യാതയായി.
മൃതശരീരം നാളെ (ഞായർ) രാവിലെ 10:30 ന് സഹോദരൻ കെ എ വർഗീസ് (അക്ലി)യുടെ ഭവനത്തിൽ കൊണ്ടുവരുന്നതും 12:30 ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം ശാലേം മാർത്തോമാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പരേത മാങ്ങാനം കക്കത്തുംകുഴിയിൽ കുടുംബാംഗമാണ്. കേരള ധ്വനി ഡോട്ട് കോം മാനേജിങ്ങ് എഡിറ്ററുടെ പിതാവിന്റെ സഹോദരിയാണ്.
മക്കൾ : ദീപ (ക്രോസ് റോഡ്സ് സ്കൂൾ പാമ്പാടി). ദീജ (ബി എം എം സ്കൂൾ പാമ്പാടി). മരുമക്കൾ :ഷാജി കുര്യൻ (ലിയോ ഇലക്ട്രിക്കൽസ്, കാവുംപടി). വിജോയി കെ പുന്നെൻ (മലയാള മനോരമ കോടിമത). കൊച്ചുമക്കൾ : ലെന, ലിയോ, രഹാൻ