ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളിലൊന്നായ സിന്ധുനദിജല കരാർ റദ്ദാക്കിയതിൻ്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. സിന്ധുനദിയിലെ ജലം നാല് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാനാണ് നിലവിലെ തീരുമാനം. രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ദില്ലി എന്നിവിടങ്ങളിലേക്കാണ് തിരിച്ചുവിടുക. ഈ സംസ്ഥാനങ്ങളിലെ ഗാർഹിക ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കാമെന്നാണ് അറിയിപ്പ്.
സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് വേണ്ടിയിരുന്ന ജലമാണ് വഴിതിരിച്ച് വിടുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് കേന്ദ്ര ജലവിഭവമന്ത്രി സി ആർ പാട്ടീൽ അറിയിച്ചു. ഇന്ത്യയുടെ ജലം ഇന്ത്യയ്ക്ക് അനുകൂലമായി ഒഴുക്കുമെന്നാണ് കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ നിലപാട്. ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് കേന്ദ്ര ജലവിഭവമന്ത്രി സി ആർ പാട്ടീൽ നിലപാട് അറിയിച്ചത്