ന്യൂഡല്‍ഹി:പാകിസ്ഥാന്‍ സൈന്യം കശ്മീരിലെ നിയന്ത്രണ രേഖയില്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലുകുട്ടികള്‍ ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ആക്രമണത്തിൽ 57 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ നടന്ന ഷെല്‍ ആക്രമണത്തിലാണ് 12പേര്‍ കൊല്ലപ്പെട്ടത്.
പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് പാകിസഥാന്‍ ഷെല്ലാക്രമണം ആരംഭിച്ചത്