മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഒരു റിക്ഷാ ഡ്രൈവറുടെ മകൾ അദീബ അനം 2024 ലെ യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 142ാം റാങ്ക് നേടി.
സംസ്ഥാനത്തുനിന്ന് അഭിമാനകരമായ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേരുന്ന ആദ്യത്തെ മുസ്‍ലിം വനിതയായി അദീബ മാറി.
വളരെ താഴ്ന്ന സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നാണ് താൻ വരുന്നതെന്ന് അദീബ പറയുന്നു. ‘ഒരു ഓട്ടോ ഡ്രൈവർ ആയതിനാൽ എന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത് പിതാവിന് ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ആ കുറവ് തന്റെ കുട്ടികളെ ബാധിക്കാൻ അനുവദിച്ചില്ല.
യാത്ര കഠിനമായിരുന്നു. പക്ഷേ, മാതാപിതാക്കളുടെ പിന്തുണ തടസ്സങ്ങൾ നീക്കിക്കൊണ്ടിരുന്നു. പെൺകുട്ടികൾ ഉന്നത പഠനം നടത്തുന്നതിനെ സമൂഹം എതിർത്തിരുന്നു. അതൊന്നും ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആയിരുന്നു പിതാവ് അവളോട് പറഞ്ഞത്