പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികന്‍ പി കെ സാഹുവിന്റെ മോചനം നീളുന്നു. ചര്‍ച്ചകളില്‍ ഫലം ഉണ്ടായിട്ടില്ലെന്നാണ് സേനാവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ സൈനികനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ, സൈനികൻ്റെ മോചനവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ റേഞ്ചേഴ്സും തമ്മില്‍ ഏഴു തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്.
ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാണ് പാകിസ്ഥാന്‍ സേനാ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച മറുപടിയെന്നാണ് ബിഎസ്എഫ് അധികൃതര്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറാന്‍ സാധിക്കൂ എന്നും പാക് റേഞ്ചേഴ്‌സ് അറിയിച്ചു.
എന്നാൽ ഏഴു തവണ നടന്ന, 15 മിനിറ്റോളം നീണ്ട മീറ്റിങ്ങുകളില്‍ ഈ ഒരേ മറുപടി തന്നെ നല്‍കി പാക് റേഞ്ചേഴ്‌സ് സൈന്യം ഒഴിഞ്ഞു മാറുകയാണെന്ന് ബിഎസ്എഫ് കുറ്റപ്പെടുത്തി