കുവൈത്ത്: കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. കഴിഞ്ഞ പത്ത് വർഷത്തോളമായി കുവൈത്ത് പ്രതിരോധ വകുപ്പിലെ നഴ്സാണ് ബിൻസി.
കുവൈത്തിൽ അബ്ബാസിയയിൽ ഫ്‌ളാറ്റിലാണ് മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരാണ് മരിച്ചത്. സൂരജ് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായും ബിൻസി പ്രതിരോധ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായും ജോലി ചെയ്തിരുന്നു. ആറും എട്ടും വയസുള്ള രണ്ട് കുട്ടികളാണുള്ളത്