തൃശ്ശൂര്‍: ലഹരി ആരോപണവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ സഹകരിക്കുമെന്ന് പിതാവ്. താരസംഘടനയായ ‘അമ്മ’യുടെ നോട്ടീസിന് വെള്ളിയാഴ്ച തന്നെ മറുപടി നല്‍കുമെന്ന് പിതാവ് സി.പി. ചാക്കോ പറഞ്ഞു. ‘സൂത്രവാക്യം’ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി(ഐസി)ക്കുമുമ്പില്‍ തിങ്കളാഴ്ച ഹാജരാവുമെന്നും പിതാവ് അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്ത് നേരിട്ട് എത്തിയാവും ‘അമ്മ’യ്ക്ക് വിശദീകരണം നല്‍കുക. വിന്‍ സിയുടെ പരാതിയില്‍ ഷൈന്‍ നേരിട്ടെത്തി കൃത്യമായ വിശദീകരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കുടുംബത്തിന് ഇതേവരെ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ചാക്കോ പറയുന്നത്. ഷൈന്‍ എവിടെയുണ്ടെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ അറിയില്ല. പോലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി










Manna Matrimony.Com
Thalikettu.Com







