കൊല്ലം: മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 54കാരൻ അറസ്റ്റിൽ. കൊല്ലത്ത് ആണ് നടുക്കുന്ന സംഭവം.
ശക്തികുളങ്ങര സ്വദേശി യേശുദാസൻ ആണ് അറസ്റ്റിലായത്.
പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി പ്രതി അതിക്രമം നടത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള യുവതി മാതാപിതാക്കൾക്ക് ഒപ്പമാണ് താമസിക്കുന്നത്.
യുവതിയെ ആക്രമിക്കുന്നത് കണ്ട അമ്മ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി. പൊലീസിന് കൈമാറി. പ്രതിക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ് അറിയിച്ചു










Manna Matrimony.Com
Thalikettu.Com







