അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. മകൾ എപ്പോഴും തന്റെ ഹൃദയത്തിൽ ജീവിക്കുകയാണെന്നും മകളെ തനിക്ക് എപ്പോഴും അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും ചിത്ര വികാരാധീനമായി കുറിച്ചു.
‘എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയപ്പെട്ടവളേ, നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സ്രഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’,
മകളുടെ എല്ലാ ഓർമ ദിനത്തിലും പിറന്നാളിലും ചിത്ര പങ്കുവയ്ക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കുന്നു. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ ചിത്ര വെളിപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാൾ നീണ്ടു നിന്നില്ല. 2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു










Manna Matrimony.Com
Thalikettu.Com







