കോട്ടയം: പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങുന്ന വാട്സാപ് ശബ്ദ സന്ദേശം പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്രൂരമായ മാനസിക പീഡനമാണ് നോബി നടത്തിയതെന്നാണ് ഈ ശബ്ദസന്ദേശം വ്യക്തമാക്കുന്നത്
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് നോബി ലൂക്കോസുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ, പ്രശ്നങ്ങൾ നീണ്ടുപോകുന്നതല്ലാതെ വിവാഹ മോചനത്തിന് നോബി തയാറാകാത്തതിനാൽ ഷൈനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് വെളിവാക്കുന്നതാണ് ശബ്ദ സന്ദേശം. ജോലി കണ്ടെത്താൻ സാധിക്കാത്തതിന്റെ പ്രശ്നങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്










Manna Matrimony.Com
Thalikettu.Com







