കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്‍പില്‍ കെട്ടിപ്പിടിച്ചിരുന്ന് അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കങ്ങിളിലൂടെ. ഇന്ന് രാവിലെ ഷൈനിയുടെ മതാപിതാക്കളുടെ മൊഴി പോലീസ് എടുത്തു. അതിന് ഷേഷം നോബിയുടെ വീട്ടിലെത്തി പോലീസ് അയാളെ കസ്റ്റഡിയില്‍ എടുത്തു.
ഏറ്റുമാനൂരില്‍ ട്രെയിന്‍ തട്ടി മരിച്ച ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മരണത്തില്‍ നോബിക്കെതിരെ ആത്മഹത്യാ പ്രേരണയാണ് ചുമത്തിയത്. കുടുംബപ്രശ്‌നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം.
ഏറ്റുമാനൂരിലെ പള്ളിയില്‍ സംസ്‌കാരം നടത്താന്‍ ഷൈനിയുടെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നെങ്കിലും മകന്‍ എഡ്വിന്റെ ആഗ്രഹപ്രകാരം മൃതദേഹങ്ങള്‍ തൊടുപുഴയിലേക്കു കൊണ്ടു പോവുകയായിരുന്നു. അവിടേയാണ് സംസ്‌കാര ചടങ്ങ് നടന്നത്. ഇതിന് ശേഷമാണ് ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് എടുത്തതും തുടര്‍ നടപടികളിലേക്ക് പോയതും.
സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഷൈനി ഈ കടുംകൈ ചെയ്തത്. ഷൈനിയുടെ വീട്ടുകാര്‍ സാമ്പത്തികമായി താഴ്ന്നവരാണെന്ന ചിന്ത നോബിക്കും വീട്ടുകാര്‍ക്കുമുണ്ടായിരുന്നു. നോബി ഷൈനിയുടെ വീട്ടില്‍ വിളിച്ച് മകളെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞു. സ്വന്തം മകനെ കൊണ്ടുവരെ ഷൈനിക്കെതിരെ കേസ് കൊടുത്തു. ഇതെല്ലാമായപ്പോള്‍ അവള്‍ ആകെ തളര്‍ന്നു. മക്കളുമായി വീടുവിട്ടിറങ്ങിയിട്ടും നോബിയും കുടുംബവും അവരെ വേട്ടയാടി. ജോലി പോലും കിട്ടാതെ വന്നു. ഷൈനി ബി.എസ്.സി നഴ്‌സാണ്. അവളെ ഭര്‍ത്താവ് ജോലിക്ക് വിട്ടിരുന്നില്ല. കേസും മറ്റും ഒഴിവാക്കാന്‍ വേണ്ടിയാണ് മൃതദേഹം തൊടുപുഴയിലേക്ക് കൊണ്ടു വരണമെന്ന കുബുദ്ധി നോബി എടുത്തത്










Manna Matrimony.Com
Thalikettu.Com







