താരങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രി കാണുന്നതു പോലെ തന്നെ ഓഫ് സ്ക്രീനിലെ അടുപ്പവും തമ്മിലുള്ള സൗഹൃദവുമൊക്കെ കാണാൻ ആരാധകർക്ക് ഏറെയിഷ്ടമാണ്.
താരങ്ങളുടെ ഗെറ്റ് റ്റുഗദർ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെയുള്ള കമ്യൂണിക്കേഷനുമൊക്കെ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.
നടൻ സുരാജ് വെഞ്ഞാറമൂട് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുരാജിനൊപ്പം ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരെയും ചിത്രത്തിൽ കാണാം
ചെന്നൈയിൽ നിന്നു പകർത്തിയ ചിത്രമാണിത്. എയർപോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. മൂവരും ഒരുമിച്ച് എവിടെ പോവുകയാണെന്നാണ് ആരാധകർ തിരക്കുന്നത്.










Manna Matrimony.Com
Thalikettu.Com







