കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ട താരസംഘടനയായ “അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം. മൂന്നര മാസങ്ങള്‍ക്ക് ശേഷം അമ്മയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഡ്ഹോക് കമ്മിറ്റി.
അഡ്ഹോക് കമ്മിറ്റി നിയന്ത്രിക്കുന്ന അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍ നടക്കും. നടന്മാരായ സിദ്ദിഖും ജയസൂര്യയും ഇടവേള ബാബുവും അടക്കം പ്രമുഖര്‍ ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളായതോടെയാണ് കഴിഞ്ഞ ഓഗസ്റ്റ് 27ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചത്.
എക്സിക്യുട്ടീവ് അംഗങ്ങളെ അഡ്ഹോക് കമ്മിറ്റിയാക്കിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനം. രണ്ട് മാസത്തിനകം ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ആദ്യ പരിപാടിയായി അമ്മയിലെ അംഗങ്ങളുടെ കുടുംബസംഗമം ജനുവരി നാലിന് കടവന്ത്രയില്‍ നടക്കും










Manna Matrimony.Com
Thalikettu.Com







